---
title: "വഴിയിൽ നഷ്ടപ്പെട്ട വന്യജീവി ഫോട്ടോഗ്രാഫറുടെ കാമറ തിരികെ നൽകി പ്ലാന്റേഷൻ തൊഴിലാളികൾ"
english_title: "Lost Camera Of Wildlife Photographer Returned By Plantation Workers In Kalady Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381350/plantation-workers-return-lost-camera-wildlife-photographer`"
published_at: "2026-09-06T12:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d15ee1c856_1000742090.jpg"
keywords: ["Kalady News", "Ernakulam News", "Good News Kerala", "Kerala Police"]
---

# വഴിയിൽ നഷ്ടപ്പെട്ട വന്യജീവി ഫോട്ടോഗ്രാഫറുടെ കാമറ തിരികെ നൽകി പ്ലാന്റേഷൻ തൊഴിലാളികൾ

> **Lead Summary:** കാലടി: വന്യജീവി ഫോട്ടോഗ്രാഫറുടെ കൈയിൽനിന്ന് വഴിയിൽ നഷ്ടപ്പെട്ട കാമറ കാലടി പ്ലാന്റേഷൻ തൊഴിലാളികൾ ഉടമയെ ഏൽപ്പിച്ചു.

## Article Content

കാലടി: വന്യജീവി ഫോട്ടോഗ്രാഫറുടെ കൈയിൽനിന്ന് വഴിയിൽ നഷ്ടപ്പെട്ട കാമറ കാലടി പ്ലാന്റേഷൻ തൊഴിലാളികൾ ഉടമയെ ഏൽപ്പിച്ചു.

എറണാകുളം സ്വദേശി ജോൺസന്റെ കാമറയും ട്രൈപ്പോഡും അടങ്ങിയ ബാഗാണ് പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിൽ വച്ച് നഷ്ടപ്പെട്ടത്. വിലയേറിയ ഉപകരണങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ജോൺസൺ അയ്യമ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതി ലഭിച്ചയുടൻ എസ്എച്ച്ഒ ജെ ആർ ജോബിൻ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി ബി സന്ധ്യയെ വിവരം അറിയിച്ചു. സന്ധ്യ ഉടൻ തന്നെ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വിവരമറിയിച്ച് സന്ദേശം അയച്ചു. ഈ സന്ദേശമാണ് വഴിയോരത്ത് കിടന്ന ബാഗ് കണ്ടെത്തിയ പ്ലാന്റേഷൻ തൊഴിലാളികളായ ഷോബി, ഷൈജു എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ഇരുവരും ബാഗ് അയ്യമ്പുഴ പോലീസിന് കൈമാറുകയായിരുന്നു. പിന്നീട് പോലീസ് പി ബി സന്ധ്യയുടെ സാന്നിധ്യത്തിൽ കാമറയും ട്രൈപ്പോഡും ഉൾപ്പെടെയുള്ള ബാഗ് ഉടമസ്ഥനായ ജോൺസന് കൈമാറി. തൊഴിലാളികളുടെ സത്യസന്ധതയ്ക്ക് നാട്ടുകാരും പോലീസും അഭിനന്ദനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381350/plantation-workers-return-lost-camera-wildlife-photographer`)